ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ ദ്വി​ശ​താ​ബ്ദി​യി​ലേ​ക്ക്; 200വർഷമായി യൂണിഫോമിന്‍റെ നിറം മാറിയിട്ടില്ല

കോ​ട്ട​യം: ഇ​രുന്നൂറു വ​ർ​ഷ​മാ​യി യൂ​ണി​ഫോ​മി​ന്‍റെ നി​റം മാ​റാ​ത്ത ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ ദ്വി​ശ​താ​ബ്ദി​യി​ലേ​ക്ക്. വ​നി​താ വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മാ​ക്കി സി​എം​എ​സ് മി​ഷ​ന​റി​മാ​ർ സ്ഥാ​പി​ച്ച​താ​ണ് സ്കൂ​ൾ. സ്കൂ​ളിന്‍റെ തു​ട​ക്ക​ത്തി​ൽ കൊണ്ടുവന്ന ബേ​ക്ക​ർ പ​ച്ച എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ച്ച നീ​ള​ൻ പാ​വാ​ട​യും വെ​ള്ള ഷ​ർ​ട്ടും മു​ടി​യി​ൽ ഇ​രു​വ​ശ​വു​മാ​യി മ​ഞ്ഞ റി​ബ​ണു​മാ​ണ് ഇ​ന്നുവ​രെ യൂ​ണി​ഫോം. 1998ൽ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി.

1819ൽ ​ആ​റു പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബേ​ക്ക​ർ സാ​യി​പ്പി​ന്‍റെ ബം​ഗ്ലാ​വി​ലാ​യി​രു​ന്നു പെ​ണ്‍​പ​ള്ളി​ക്കൂട​ത്തി​ന്‍റെ തു​ട​ക്കം. വാ​യ​ന​യും ചോ​ദ്യോ​ത്ത​ര​ങ്ങ​ളും ത​യ്യ​ലും ഇം​ഗ്ലീ​ഷു​മാ​യി​രു​ന്നു പാ​ഠ്യ​വി​ഷ​യ​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ 1894ൽ ​മ​ദ്രാ​സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു ലോ​വ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി ഈ ​പെ​ണ്‍​പ​ള്ളി​ക്കൂട​ത്തെ അം​ഗീ​ക​രി​ച്ചു. 1903ൽ ​പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റി. അ​തു​വ​രെ മി​ഷ​ന​റി​മാ​രാ​യി​രു​ന്നു സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ.

29ന് ​രാ​വി​ലെ 11ന് ​ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. തോ​മ​സ് പാ​യി​ക്കാ​ട്ട്, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ടി.​ജെ. മാ​ത്യു, പ്ര​ഫ. അ​ന്ന ജോ​ണ്‍, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ഗി ഗ്രേ​സ് തേ​സ്, ജെ​സി വ​ർ​ഗീ​സ്, കാ​വ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Related posts