ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം. മൂന്നിന് ശേഷം ജില്ലയിലെ മണ്ഡലങ്ങളിലെ മത്സരചിത്രം തെളിയും. ശനിയാഴ്ച നടന്ന പത്രിക സൂക്ഷ്മ പരിശോധനയില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ 11 നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. ഇതോടെ സാധുവായ 88 നാമനിര്‍ദേശക പത്രികകളാണ് ജില്ലയിലുള്ളത്. അരൂരില്‍ 12 നാമ നിര്‍ദേശപത്രിക ലഭിച്ചതില്‍ രണ്ടു നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.
ചേര്‍ത്തല രാഘവീയത്തില്‍ ബാബുരാജ്, ചേര്‍ത്തല വടുതല നീലിക്കാ സക്കറിയ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ചേര്‍ത്തല മണ്ഡലത്തില്‍ ഒമ്പതു പത്രിക നല്‍കിയതില്‍ ഒരു പത്രിക തള്ളി. ചേര്‍ത്തല പൂച്ചാക്കല്‍ കുളങ്ങരവെളി ഡി. സുരേഷ് ബാബുവിന്റെ പത്രികയാണ് തള്ളിയത്. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഒമ്പതില്‍ ഒരു നാമനിര്‍ദേശ പത്രിക ത ള്ളി. ചേര്‍ത്തല മുഹമ്മ ആനടിയില്‍ വേണുഗോപാലിന്റെ പത്രികയാണ് തള്ളിയത്. അമ്പലപ്പുഴയില്‍ 12ല്‍ ഒരു പത്രിക തള്ളി. ആലപ്പുഴ വണ്ടാനം ഉച്ചിപ്പുഴ അബ്ദുല്‍ സലാമിന്റെ പത്രികയാണ് തള്ളിയത്.
കുട്ടനാട് മണ്ഡലത്തില്‍ രണ്ട് പത്രികകളാണ് തള്ളിയത്. എടത്വാ വാപ്പള്ളീല്‍ ബിനുവിന്റെയും ചേന്നംങ്കരി കൈതപ്പറമ്പില്‍ തോമസ് കെ. തോമസിന്റെയും പത്രികകളാണ് തള്ളിയത്. കായംകുളം മണ്ഡലത്തില്‍ ഒരു പത്രിക തള്ളി. കീരിക്കാട് അഭയത്തില്‍ ബാബുജന്റെ പത്രികയാണ് തള്ളിയത്. മാവേലിക്കര മണ്ഡലത്തില്‍ ഒരു പത്രിക തള്ളി. കല്ലിമേല്‍ അരുണ്‍കുമാറിന്റെ പത്രികയാണ് തള്ളിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ രണ്ടു പത്രികകള്‍ തള്ളി. ചെങ്ങന്നൂര്‍ സൂര്യത്തറ അഡ്വ. വിശ്വംഭരപണിക്കരുടെയും പാണ്ടനാട് മുതവഴി മൂത്തേടത്ത് ഗോപകുമാറിന്റെയും പത്രികകളാണ് തള്ളിയത്.