ഇറാഖി സുന്ദരി മലയാളത്തിലേക്ക്

Iranരഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്യുന്ന  നേവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തില്‍ ഇറാഖി സുന്ദരിയും. അറബിയുമായുള്ള വിവാഹത്തിന് ശേഷം ഇറാനില്‍ ഒരു ആണിന്റെ വേഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കഥാപാത്രത്തെയാണ് ഇംഗ്ലീഷിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ അവതരിപ്പിക്കുന്നത്.

ശ്വേത മേനോന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷം അവതരിപ്പിക്കുന്നത്   ഇറാഖി വംശജയായ അമേരിക്കന്‍ നടി റീം കാദം ആണ്. ചിത്രത്തിനായി നാല് മാസം കൊണ്ട് റീം മലയാളം  സംസാരിക്കാന്‍ പഠിച്ചു.  മലയാളം എന്നൊരു ഭാഷയെക്കുറിച്ച് അതിനു മുമ്പ് റീം കേട്ടിട്ടില്ല. റെക്കോര്‍ഡുകള്‍ കേട്ടാണ് നടി മലയാള പഠിച്ചത്. ഇപ്പോള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാനും പഠിച്ചു. ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള റീം  തിരക്കഥാകൃത്ത് കൂടിയാണ്.

Related posts