തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒമ്പതിനു തൃശൂരിലെത്തുന്ന സോണിയാഗാന്ധിയുടെ പര്യടന പരിപാടിയില്‍ 25,000 പ്രവര്‍ത്തകരേയും 3,000 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കാന്‍ ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.എ. മാധവന് എംഎല്‍എ അധ്യക്ഷനായി.
എഐസിസി വക്താവ് പി.സി. ചാക്കോ, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി. ബാലറാം, സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍, യുഡിഎഫ് ചെയര്മാന് ജോസഫ് ചാലിശേരി, മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്, ടി.വി. ചന്ദ്രമോഹന്, എം.കെ. അബ്ദുള്‍സലാം, ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.