വോട്ട് ജനാധിപത്യത്തിലെ ശ്രേഷ്ഠമായ അവകാശമാണെന്ന് വയലാര്‍ ശരച്ചന്ദ്രവര്‍മ

alp-vayalarഅമ്പലപ്പുഴ: ജനാധിപത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ അവകാശമാണ് സമ്മതിദാനാവകാശമെന്ന് ഗാനരചയിതാവ് വയലാര്‍ ശരച്ചന്ദ്രവര്‍മ പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ സ്വീപ് പരിപാടിയോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അമ്പലപ്പുഴ നിയോജമകമണ്ഡലത്തിലെ ഉപവരണാധികാരിയും അമ്പലപ്പുഴ ബ്‌ളോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറുമായ അജയന്‍ ഡി. ബാബു സ്വാഗതം പറഞ്ഞു. വോട്ടവകാശ വിളംബര പ്രഖ്യാപനപ്രതിജ്ഞാ വാചകം വയലാര്‍ ശരച്ചന്ദ്രവര്‍മ ചൊല്ലി കൊടുത്തു.

Related posts