യുവതിയെ കട്ടിലില്‍ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ് ! തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും യുവതി;ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം…

കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം.

പീഡനം നടന്നിട്ടില്ലെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ തന്നെ ഒരു രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞത്.

സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം. യുവതി വീടിനകത്തു കടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു.

മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴിയും നല്‍കിയിരുന്നു.

പാങ്ങോട് പൊലീസാണ് യുവതിയുടെ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അറസറ്റ് ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ റിമാന്‍ഡും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ യുവതി മൊഴിമാറ്റിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായ സാഹചര്യത്തില്‍ ഈ കേസ് ഇനി നിലനില്‍ക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരിക്കുകയാണ്.

Related posts

Leave a Comment