പാപ്പിനിശേരി: പാപ്പിനിശേരി ദേശീയപാതയില്‍ ആറോണ്‍ യുപി സ്കൂളിന് സമീപം പാപ്പിനിശേരി എക്സൈസ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 5.2 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. സംഭവത്തില്‍ ചിറക്കല്‍ കീരിയാട് സ്വദേശി സാദിഖി (41)നെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്‍സ്പക്ടര്‍ കെ.ആര്.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കെഎല്‍ 13 എഇ 5452 നമ്പര്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 52 പൊതികളിലായി സൂക്ഷിച്ച ബ്രൗണ്‍ഷുഗര്‍ പിടികൂടിയത്.
കണ്ണൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലെയും ബ്രൗണ്‍ഷുഗറിന്റെ ചില്ലറ വില്പനക്കാരനാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. സാദിഖിന് ബ്രൗണ്‍ഷുഗര്‍ എത്തിച്ച് നല്കുന്ന ആളിനെ ക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍ വി.പി. ഉണ്ണികൃഷ്ണന്, വി.വി. പുഷ്പരാജന്‍, സിഇഒമാരായ സര്വജ്ഞന്, ബാലകൃഷ്ണന്, ധ്രുവന്, ഖാലിദ്, ശ്രീകുമാര്‍, ജിതേഷ്, ബിജു, ഡ്രൈവര്‍ ബിനിഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.