തൃപ്രയാര്‍: താമര വിരിഞ്ഞാല്‍ കലാപം വരുത്താനു ള്ള വിളംബരമാണ് എ.കെ.ആന്റണി നടത്തുന്നതെന്നു സുരേഷ് ഗോപി എംപി. താമര വിരിഞ്ഞാല്‍ അസഹി ഷ്ണുതമൂലം അവര്‍ കലാപം വിതറുമെന്നും അദ്ദേഹം ആരോപിച്ചു. നാട്ടികനിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ടി.വി.ബാബുവിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപിക്ക് ലോകസഭാംഗങ്ങളെ കഴിഞ്ഞതവണ കിട്ടിയില്ല. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടുവര്‍ഷം മോദി സര്‍ക്കാരിന്റെ സൗഭാഗ്യം കേരള ത്തിനു കിട്ടുന്നതിനു തട വീണു. കെ. കരുണാകരനാണ് എന്റെ രാഷ്ട്രീയ ദൈവം. എന്നെ രാഷ്ട്രീയം പഠിപ്പിച്ചത് കരുണാകരനാണ്. അതില്‍ മാറ്റമില്ല. കെ.കരുണാകരനും പിന്നീട് പ്രധാനമന്ത്രി വാജ്പേയിയുമാണ് കേരളത്തില്‍ വികസനം കൊണ്ടുവന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരള നിയമസഭയില്‍ അഞ്ച് ബെജിപിക്കാരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ വി.ശിവന്‍കുട്ടി നിയമസഭയിലെ മേശയില്‍ കയറിനിന്ന് താണ്ഡവമാടില്ലായിരുന്നു.രണ്ടു മുന്നണികളേയും നാണം കെടുത്തുന്ന അനുഭവം ഇത്തവണയുണ്ടാകും. ഈ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 27 പേരുണ്ടെങ്കില്‍ ഭാരതീയര്‍ കേരളം ഭരിക്കും; ഹിന്ദുക്കളല്ല. 2021 ല്‍ ബിജെപിക്ക് നിയമസഭയില്‍ 85 പേരെങ്കിലുമുണ്ടാകും- അദ്ദേഹം പറഞ്ഞു. എ.ആര്. അജിഘോഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ടി.വി.ബാബു, സിദ്ധന് പറയങ്ങാട്ടില്‍, രാജീവ് കണ്ണാറ, വത്സന് എന്നിവര്‍ പ്രസംഗിച്ചു.