വോട്ടെടുപ്പ് അടുത്തില്ലേ; അറിയാം അല്പം മഷി ചരിത്രം! വോട്ടര്‍മാര്‍ സമ്മതിദാന അവകാശം നിറവേറ്റുമ്പോള്‍ ഇടത്തേകൈയിലെ ചൂണ്ടുവിരലില്‍ പുരട്ടുന്ന മഷിക്കുമുണ്ട് വലിയ ചരിത്രം

handവി.ആര്‍ അരുണ്‍കുമാര്‍

കോട്ടയം: വോട്ടര്‍മാര്‍ സമ്മതിദാന അവകാശം നിറവേറ്റുമ്പോള്‍ ഇടത്തേകൈയിലെ ചൂണ്ടുവിരലില്‍ പുരട്ടുന്ന മഷിക്കുമുണ്ട് വലിയ ചരിത്രം. തെരഞ്ഞെടുപ്പിലെ കള്ളവോട്ടുകള്‍ ഒഴിവാക്കാനായി ഇന്ത്യയില്‍ 1962-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലാണ് മഷി ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് ഇന്ത്യയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മഷി ഉപയോഗിച്ചു വരുന്നു.

ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയാണ് മഷി വികസിപ്പിച്ചെടുക്കുന്നത്. മഷിയില്‍ സില്‍വര്‍ നൈട്രേറ്റാണ് പ്രധാന ഘടകം. മറ്റുരാസ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 10 മുതല്‍ 15 ശതമാനം വരെ സില്‍വര്‍ നൈട്രേറ്റാണ് മഷിയില്‍ ചേര്‍ക്കുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് മഷി നഖത്തിലും ത്വക്കിലും പെട്ടെന്നു തന്നെ ഉണങ്ങിപ്പിടിക്കും. ഇങ്ങനെ ഉണങ്ങിപ്പിടിക്കുന്ന മഷിയുടെ അടയാളം രണ്ടാഴ്ച മുതല്‍ ഒരുമാസം വരെ മായാതെ നില്‍ക്കും.

ഇന്ത്യയില്‍ മഷി പുരട്ടിയതിനു ശേഷം മാത്രമേ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. കര്‍ണാടകയിലെ മൈസൂരുവി ല്‍ സ്ഥിതിചെയ്യുന്ന മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തെരഞ്ഞെടുപ്പിനാവശ്യമായ മഷി ഉല്പാദിപ്പിക്കുന്നത്.

ഇന്ത്യയില്‍ വോട്ടിംഗ് മഷി നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ഏക സ്ഥാപനമാണിത്. ഏറെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു നടുവില്‍ അതീവ രഹസ്യമായാണ് മഷിയുടെ നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ നടക്കുന്നത്. 1976 മുതല്‍ കംമ്പോഡിയ, തുര്‍ക്കി, ദക്ഷിണാ ഫ്രിക്ക, നൈജീരിയ, ഘാന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.

മഷിക്ക് സാധാരണയായി വയലറ്റു നിറമാണുള്ളത്. ഉണങ്ങിക്കഴി ഞ്ഞാല്‍ കറുപ്പോ തവിട്ടോ നിറമായി മാറും. മഷി അടയാളം പുര്‍ണമായും മാഞ്ഞുപോകു ന്നതിന് മാസങ്ങള്‍ തന്നെ വേണ്ടി വരും. സമ്മതിദാ യകന്റെ ഇടതു ചൂണ്ടുവിരലിലെ നഖത്തിന്റെ മുകള്‍ ഭാഗം മുതല്‍ വിരലിന്റെ ആദ്യ മടക്കു വരെയാണ് മഷി പുരട്ടുന്നത്. ചൂണ്ടുവിരല്‍ ഇല്ലാത്ത ആളാണെങ്കില്‍ ഇടതു കൈയിലെ ഏതെങ്കിലും വിരലില്‍ മഷിയ ടയാളം പതിക്കും. ഇടതു കൈയില്ലെങ്കില്‍ വലതു കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്. വലതു ചൂണ്ടുവിരലും ഇല്ലെങ്കില്‍ തൊട്ടടുത്തുള്ള വിരലില്‍ മഷി പുരട്ടുന്നു. രണ്ടു കൈയിലും വിരലുകള്‍ ഇല്ലെങ്കില്‍ ഇടതു കൈയുടെയോ വലതു കൈയുടെ യോ താഴെയുള്ള ഭാഗത്ത് മഷി പുരട്ടും.

പണ്ട് നഖവും ത്വക്കും ചേരുന്ന ഭാഗത്തായിരുന്നു മഷി പുരട്ടിയി രുന്നത്. 2006 മുതലാണ് ഈ രീതിക്കു മാറ്റം ഉണ്ടായത്. വിരലില്‍ മഷി പുരട്ടിയതിനുശേഷം പത്തോ പതിനഞ്ചോ സെക്കന്റുകള്‍ക്കുള്ളില്‍ മഷി ഉണങ്ങും. ഈ സമയത്ത് മഷി തുടച്ചു കളയാന്‍ പാടില്ല എന്നാണു നിയമം. വോട്ടു ചെയ്യുന്നതിനു മുമ്പ് സമ്മതിദായകന്റെ കൈവിരലില്‍ മഷി അടയാളം പതിഞ്ഞിട്ടു ണ്ടെന്ന് പോളിംഗ് ഓഫീസര്‍ ഉറപ്പുവരുത്തും. ഇടതു ചൂണ്ടു വിരല്‍ പരിശോധിക്കാന്‍ വിസമ്മതിക്കുകയോ മഷി പുരട്ടാന്‍ അനുവദിക്കാ തിരിക്കുകയോ മഷി മായ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ വോട്ടു ചെയ്യുന്നതില്‍ നിന്നും വിലക്കുന്നതിനുള്ള അധികാരം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. കൈയില്‍ എണ്ണമയമോ മറ്റോ ഉണ്ടെങ്കില്‍ അതു നീക്കം ചെയ്തതിനു ശേഷം മാത്രമേ മഷി പുരട്ടുകയുള്ളൂ.

Related posts