കഴിഞ്ഞ ദിവസമാണ് ആര്യാ ബാബുവും സെബിനും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹത്തിന് മുമ്പ് ഞാൻ സിംഗിൾ മദർ ആയിരുന്നല്ലോ. ഞങ്ങൾക്ക് വേണമെങ്കിൽ ലിവ് ഇൻ ടുഗെദർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ, ടീനേജറായ മകൾ എനിക്കുണ്ട്.
അവൾ സ്കൂളിൽ പോകുന്ന കുട്ടിയാണ്. നാളെ അവളെ ആരും ചോദ്യം ചെയ്യരുത്. നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളൂടെ കൂടെ താമസിക്കുന്നു എന്ന സംസാരം വരരുത്. മകൾക്കു വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തത്. ഒരു പങ്കാളി വേണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. മോളുള്ളതിനാൽ എന്നെ പോലൊരാൾക്ക് ലിവ് ഇൻ റിലേഷൻ പറ്റില്ല. എനിക്ക് കല്യാണം കഴിച്ച് ഒരു കുടുംബം വേണമായിരുന്നു.
അതിന് മാനസികമായി ഞാൻ വളരെ മുമ്പേ തയാറെടുത്തിരുന്നു. എനിക്കത് ആഗ്രഹമാണെങ്കിൽ പോലും എന്റെ മകൾക്ക് കംഫർട്ടബിൾ ആയ ഒരാളെ മാത്രമേ ആ സ്ഥാനത്തേക്ക് എനിക്ക് കൊണ്ട് വരാൻ പറ്റൂ. അവൾ തന്നെയാണ് എന്റെ പ്രയോറിറ്റി.
മുമ്പ് ഇങ്ങനെയൊരവസ്ഥയിൽ ഞാൻ വന്നിട്ടുണ്ട്. അതു വേണ്ടെന്നു വയ്ക്കാനുള്ള കാരണം മകൾ കംഫർട്ടബിൾ അല്ലെന്നു തോന്നിയതാണ്. മകൾ ഖുശി ഓക്കെ അല്ലായിരുന്നെങ്കിൽ സിബിനുമായുള്ള വിവാഹം നടക്കില്ലായിരുന്നു എന്ന് ആര്യ പറഞ്ഞു.