റോം: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് റോം മാസ്റ്റേഴ്സ് ടെന്നീസ് കിരീടം. എലേന വെസ്നീന-എകത്രീന മകറോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടമണിഞ്ഞത്. സ്കോര്‍: 6-1, 6(5)-7, 10-3.ഈ സീസണില്‍ ഇന്തോ-സ്വിസ് സഖ്യം നേടുന്ന അഞ്ചാമത്തെ കിരീടമാണിത്. സിഡ്നി, ബ്രിസ്ബേന്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലാണ് ലോക ഒന്നാം നമ്പര്‍ സഖ്യം ഈ സീസണില്‍ കിരീടമണിഞ്ഞത്.
സാനിയ സഖ്യത്തിന് കിരീടം
