കോഴിക്കൂടിനുള്ളില്‍ അതിക്രമിച്ചു കയറിയ കുറുക്കനെ കോഴിക്കൂട്ടം കൊത്തിക്കൊന്നു. നെര്‍ത്ത് വെസ്റ്റേണ്‍ ഫ്രാന്‍സിലെ ബ്രിട്ടാനിയിലെ ലേ ഗ്രോസ് ചെനെ അഗ്രികള്‍ച്ചര്‍ സ്കൂളില്‍ ആണ് സംഭവം. കൂട്ടിനുള്ളില്‍ അകപ്പെട്ട കുറുക്കനാണ് കോഴികളുടെ ആക്രമണത്തില്‍ ചത്തത്.
പല ഇനങ്ങളിലായി ഏതാണ്ട് 6000 കോഴികളാണ് ഫാമില്‍ ഉള്ളത്. ഇവയെ പല കൂടുകളായി തിരിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. പകല്‍ സമയം കോഴികള്‍ പുറത്തിറങ്ങി സ്വാതന്ത്രത്തോടെ നടക്കും. രാത്രി മാേ്രത ഫാമിന്റെ വാതില്‍ അടയ്ക്കു.
രാത്രിയ്ക്ക് മുമ്പ് ഒരു കോഴികൂട്ടില്‍ അകപ്പെട്ട കുറുക്കനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂളിലെ വിദ്യാര്‍ഥികള്‍ പതിവ് പോലെ പകല്‍ കോഴിക്കൂടുകള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കൂടിന് ഒരു മൂലയില്‍ ചത്ത നിലയില്‍ കുറുക്കനെ കണ്ടെത്തിയത്.
കഴുത്തിലേറ്റ ആഴത്തിലുള്ള കൊത്തുകളാണ് കുറുക്കന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഫാം ഉടമ പാസ്കല്‍ ഡാനിയേല്‍ പറഞ്ഞു.