തൃപ്പൂണിത്തുറ: സല്യൂട്ട് ദി സോള്‍ജിയേഴ്‌സ് എന്ന സന്ദേശവുമായി അഞ്ച് യുവാക്കള്‍ തൃപ്പൂണിത്തുറയില്‍നിന്നും ബുള്ളറ്റില്‍ കാര്‍ഗിലിലേക്ക് യാത്ര തിരിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ഓണേഴ്‌സ് റൈഡേഴ്‌സ് ക്ലബിലെ അംഗങ്ങളായ ശങ്കര്‍ നാരായണന്‍, ബെന്‍റോയ് മധു കെ.ശങ്കര്‍, സിദ്ധാര്‍ഥ് ദിലീപ്, ടി.എസ്.കൃഷ്ണഗോകുല്‍ എന്നിവരാണ് യാത്ര നടത്തുന്നത്.
ദുബായിയില്‍ ജോലിയുള്ള സിദ്ധാര്‍ഥ് ഡല്‍ഹിയില്‍ എത്തി ഇവരോടൊപ്പം ചേരും. 20 ദിവസം കൊണ്ട് കാര്‍ഗിലിലെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റാച്യു ജംഗ്ഷനില്‍നിന്നും ആരംഭിച്ച കാര്‍ഗില്‍ യാത്ര മേജര്‍ രവി ഫഌഗ് ഓഫ് ചെയ്തു. ചടങ്ങില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും സിപിഎം ഏരിയാ സെക്രട്ടറിയുമായ സി.എന്‍.സുന്ദരന്‍, കൗണ്‍സിലര്‍ എ.വി.ബിജു എന്നിവര്‍ പങ്കെടുത്തു.