ന്യൂഡല്‍ഹി: ആഫ്രിക്കന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ സഹപാഠിയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍. ഗോഹട്ടി സ്വദേശിയായ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ 23കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. യുവാവിന്റെ റൂമില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മദ്യം നല്‍കിയശേഷം മാനഭംഗത്തിന് ഇരയാക്കുകയായിരുന്നെന്നു യുവതി പരാതിയില്‍ പറയുന്നു. കോളജ് അധികൃതര്‍ക്ക് ഒപ്പം എത്തിയാണു യുവതി പരാതി നല്‍കിയത്. പ്രതിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.