വാഹനാപകടത്തില്‍ നടന്‍ പ്രേംകുമാറിന് പരിക്കേറ്റു, സംഭവം ആറ്റിങ്ങലില്‍

prem copyആറ്റിങ്ങല്‍: കച്ചേരി നടയില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ സിനിമാ നടന്‍ പ്രേം കുമാറിനടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പ്രേം കുമാറിന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പില്‍ ഇടിക്കുക യുമായിരുന്നു.
ബൈക്കിലേയും കാറിലേ യും യാത്രക്കാര്‍ക്കാണ് പരിക്ക് പ്രേംകുമാറിനും നിസാര പരിക്കുണ്ട് പരിക്കേറ്റവരെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതത്തിന് തടസം നേരിട്ടു.

Related posts