പയ്യോളിയില്‍ ബസും ലോറികളും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

KNR-ACCIDENT-BUSപയ്യോളി: ദേശീയപാതയില്‍ പയ്യോളിക്കടുത്ത് ബസും രണ്ട് ലോറികളും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. പയ്യോളിക്കുസമീപം അയനിക്കാട് കുറ്റിയില്‍ പീടികയില്‍ ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം. പാലായില്‍നിന്ന് കണ്ണൂര്‍ ചെറുകുന്നിലേക്ക് പോവുകയായിരുന്ന കെഎല്‍ 5 എഇ 9178 നമ്പര്‍ ബസും മഹാരാഷ്ട്രയില്‍നിന്നും വരികയായിരുന്ന എംഎച്ച് 9 ബിസി 2757 നമ്പര്‍ ലോറിയും കെഎല്‍ 56 എച്ച് 725 നമ്പര്‍ മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. ബസും വലിയ ലോറിയും കൂട്ടിയിടിച്ചപ്പോള്‍ ബസിന് തൊട്ടു പിന്നിലായി വന്ന മിനി ലോറിയും പുറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ലോറിക്കും ബസിനുമിടയില്‍ കുടുങ്ങിയവരെ രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇതില്‍ മഹാരാഷ്ട്ര ലോറിയില്‍ സഞ്ചരിച്ച നിധിന്‍(23)നെ ഏറെ പണിപ്പട്ടാണ് രക്ഷിക്കാനായത്. പിരക്കേറ്റവരില്‍ 12 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതില്‍ നിധിന്റെ പരിക്ക് ഗുരുതരമാണ്. വടകരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പയ്യോളി പോലീസും നാട്ടുകാരും അയനിക്കാട്ടെ സുരക്ഷാ പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Related posts