മണ്ണാര്‍ക്കാട്: സംസ്ഥാന പ്ലാന്റേഷന് കോര്‍പറേഷന്റെ തത്തേങ്ങലം എസ്റ്റേറ്റ് ഗോഡൗണില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ശേഖരം വര്‍ഷങ്ങളായിട്ടും നീക്കം ചെയ്തില്ല.വന്അപകടകാരിയായ എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും അധികൃതരുടെ അനാസ്ഥമൂലം തത്തേങ്ങലത്തെ എസ്റ്റേറ്റ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദീന്റെ പ്രത്യേക താത്പര്യപ്രകാരമാണ് രണ്ടുവര്‍ഷംമുമ്പാണ് ഇത് പുതിയ ബാരലിലേക്ക് മാറ്റുന്ന പ്രവൃത്തി നടുന്നത്. ഇതിനായി പത്തുലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ഒരുമാസത്തിനകം എന്‍ഡോസള്‍ഫാന്‍ പ്രദേശത്തുനിന്നും കൊണ്ടുപോകുമെന്നു പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതൊന്നും നടപ്പായില്ല. അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണം. കാര്യങ്ങള്‍ കൃത്യമായി വിലയിരുത്താതെയും പ്ലാന്‍ ചെയ്യാതെയുമാണ് ഇവിടെ പ്രവൃത്തികള്‍ നടന്നത്. ഒരു ലക്ഷം രൂപ മാത്രം ചെലവുവരുന്ന പ്രവൃത്തി പത്തുലക്ഷം രൂപയ്ക്ക് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്‍ഡോ സള്ഫാന്മൂലം പ്രദേശവാസികളായ നിരവധിപേര്‍ക്ക് മാറാരോഗങ്ങള്‍ പിടിപെടുന്നതായും പരാതിയുണ്ട്.
അകാലത്തിലുള്ള മരണവും കാന്‍സര്‍പോലുള്ള മാറാരോഗങ്ങളും ഇവിടെ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചു രംഗത്തിറങ്ങിയാലേ പ്രശ്നം പരിഹരിക്കാനാകൂ. എന്‍ഡോസള്‍ഫാന്‍ ശേഖരം അടിയന്തിരമായി ഇവിടെനിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.