ഏക ബസ് പതിവായി സര്‍വീസ് മുടക്കുന്നു ; ദുരിതത്തിലായി ജനം

ALP-KSRTCമങ്കൊമ്പ്: ആലപ്പുഴ ഡിപ്പോയില്‍നിന്നും വടക്കന്‍ വെളിയനാട്ടേക്കു സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് മുടങ്ങുന്നതു പതിവാകുന്നു. ഇതുമൂലം ജനം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.  രാവിലെയും വൈകുന്നേരവും ഓരോ സര്‍വീസുകളാണ് ആലപ്പുഴയില്‍ നിന്നും വടക്കന്‍ വെളിയനാട്ടേക്കു നടത്തുന്നത്. ഞായറാഴ്ചകളില്‍ പലപ്പോഴും ബസ് സര്‍വീസ് നടത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെളിയനാട് ഭാഗത്തേക്ക് ആലപ്പുഴ ഡിപ്പോയില്‍നിന്നും സര്‍വീസ് നടത്തുന്ന ഏക ബസാണ് പതിവായി മുടങ്ങുന്നത്.

ഇതുമൂലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇന്നലെ ബസ് മുടങ്ങിയതിനെ തുടര്‍ന്ന് കൃഷ്ണപുരം, നാരകത്തറ, വടക്കന്‍ വെളിയനാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ കിടങ്ങറയില്‍ എത്തിയാണ് ആലപ്പുഴയിലേക്കു പോയത്. ആലപ്പുഴ ഡിപ്പോയില്‍ നിന്നും പുളിങ്കുന്നിലേക്കു സര്‍വീസ് നടത്തുന്ന ബസുകളും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സര്‍വീസുകള്‍ നിര്‍ത്തുന്നതായും ആരോപണമുണ്ട്.

Related posts