മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറേയും ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറെയും പരിഹസിച്ച ഹാസ്യകാരന്‍ തന്‍മയ് ഭട്ടിനെതിരെ നടപടി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ആണ് ഭട്ടിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഇരുവരേയും പരിഹാസപൂര്‍വം അനുകരിച്ച് ഫേസ്ബുക്കിലിട്ട തമാശ വീഡിയോയാണ് ആള്‍ ഇന്ത്യ ബക്‌ചോഡിന്റെ(എഐബി) സഹ സ്ഥാപകനായ ഭട്ടിനെ വെട്ടിലാക്കിയത്.—
സച്ചിന്‍ ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹാസ്യ വീഡിയോയാണ് ഭട്ടിനെ കുരുക്കിലാക്കിയത്. വീഡിയോയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. രാജ്യം ആദരിക്കുന്ന വ്യക്തികളെ അവഹേളിക്കുകയാണ് തന്‍മയ് ഭട്ടെന്ന് നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് തന്‍മയ് ഭട്ടിനെതിരെ നടപടി സ്വീകരിക്കാന്‍ എംഎന്‍എസ് ഒരുങ്ങിയത്.—
ഫേസ്ബുക്കിലിട്ട വീഡിയോ ദൃശ്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുണമെന്ന് എംഎന്‍എസ് അധ്യക്ഷന്‍ അമേയ കോപ്കര്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നമെന്നാണ് എംഎന്‍എസ് അറിയിച്ചിരിക്കുന്നത്.—