കൊച്ചി: പുതിയ അധ്യയന വര്‍ഷം തുട ങ്ങുന്നതോടനുബന്ധി ച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹന ങ്ങളിലെ ജീവനക്കാര്‍ക്കുമായി കൊച്ചി സിറ്റി പോലീസ് നിര്‍ദേശങ്ങള്‍ പ്രഖ്യാ പിച്ചു. ബസുകള്‍, സ്വകാര്യ ടാക്സികള്‍, ഓട്ടോ റിക്ഷകള്‍, മറ്റു സ്കൂള്‍ വാഹനങ്ങള്‍ എന്നിവയില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം യഥാസമയം പോലീസിനെ അറിയിക്കണം.
ബസുകളിലെയോ, സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെയോ ജീവനക്കാര്‍ കുട്ടികളോട് എതെങ്കിലും തരത്തില്‍ മോശമായോ, അപമര്യാദയായോ പെരുമാറിയാല്‍ അധികൃതര്‍ക്ക് വിവരം നല്‍കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളും ജീവനക്കാരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ബന്ധപ്പെട്ട അധികാരികളും രക്ഷകര്‍ത്താക്കളും ഉറപ്പാക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും പോലീസ് കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും.
വാഹനങ്ങളില്‍ മോട്ടോര്‍ വാഹനനിയമം അനുശാസിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഈ വാഹനങ്ങള്‍ ഒരു കാരണവശാലും അമിത വേഗത്തില്‍ ഓടിക്കരുത്. സര്‍വീസ് നടത്തുന്ന എല്ലാ യാത്രാ ബസുകളും, ബസ് സ്റ്റോപ്പില്‍ നിര്‍ത്തി, കുട്ടികളെ സുരക്ഷിതമായി കയറ്റിക്കൊണ്ടു പോകണം.കൊച്ചി സിറ്റി പോലീസ്, സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.