എന്‍ആര്‍എച്ച്എം ജീവനക്കാര്‍ ധര്‍ണ നടത്തി

alp-nrhmപത്തനംതിട്ട: 11 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ജില്ലയിലെ എന്‍ആര്‍എച്ച്എം ജീവനക്കാര്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.    ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഏകപക്ഷീയമായ നടപടിമൂലം ജീവനക്കാരെ പിരിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഈ വിഷയത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാ ന വൈസ് പ്രസിഡന്റ് എം.കെ. അരവിന്ദന്‍, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി രാജേഷ്, ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം അബ്ദുള്‍ ജബ്ബാര്‍, എന്‍ആര്‍എച്ച്എം എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി എം.ബി. ദിലീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രിന്‍സ് ഫിലിപ്പ്, സെക്രട്ടറി ഷാന്‍ രമേശ് ഗോപന്‍, ലയ സി. ചാക്കോ, സുധീഷ് ജി. പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related posts