തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദന് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വിട്ടു. എകെജി സെന്ററിനടുത്ത് തമ്പുരാന്മുക്കിലുള്ള പുതിയ വാടക വീടായ “നമിത’യിലേക്കാണ് അദ്ദേഹം താമസം മാറ്റിയത്.
പുതിയ പദവികള്‍ സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അത്തരത്തില്‍ അറിയിപ്പു ലഭിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും വി.എസ് പറഞ്ഞു. പുതിയ വാടക വീട് ഇഷ്ടമായെന്നു പറഞ്ഞ അദ്ദേഹം പുതിയ പദവി ലഭിച്ചാല്‍ വീണ്ടും വീടു മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.