മണിരത്നത്തിന്റെ പുതിയ തമിഴ്-തെലുങ്ക്-ഹിന്ദി റൊമാന്റിക്ക് ചിത്രത്തിനായി തമിഴ് പഠിക്കുന്ന തിരക്കിലാണ് നടി അദിതി റാവു ഹൈദാരി. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് തമിഴ് പഠിക്കാന്‍ സംവിധായകന് തന്നെയാണത്രേ താരത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കഥാപാത്രത്തിന് അദിതി തന്നെയാണോ ശബ്ദം നല്‍കുന്നതെന്ന കര്യത്തില്‍ തീരുമാനമായിട്ടില്ല. ചിത്രത്തില്‍ ഇമോഷന്‍സ് ശരിയായി അവതരിപ്പിക്കണമെങ്കില്‍ ഭാഷ അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടാണ് തമിഴ് പഠിക്കാന്‍ താരത്തോട് സംവിധായകന് ആവശ്യപ്പെട്ടത്.
അതേസമയം ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തിലെത്തുന്ന കാര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം പൂര്ത്തികരിച്ചാലുടന് വിമാനം പറത്താനുള്ള പരിശീലനം തുടങ്ങും. ജൂലൈയില്‍ അല്ലെങ്കില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് എ.ആര് റഹ്മാനാണ്. ചിത്രനായി റഹ്മാന് ഒരു ഗാനം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.