വൈപ്പിന്‍: യാത്രക്കാര്‍ക്കും , മറ്റു വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉണ്ടാക്കുന്നതും ഗതാഗതക്കുരുക്കനു കാരണമാകുന്നതുമായ മാലിപ്പുറം വളപ്പിലെ ബസ് സ്റ്റോപ്പ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ഇടപെട്ട് മാറ്റി സ്ഥാപിച്ചു. കൂട്ടായ്മയുടെ നേതാവായ തേറോത്ത് സന്തോഷിന്റെ നേതൃത്വത്തില്‍ ഞാറക്കല്‍ പോലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ ആര് രഗീഷ്കുമാറാണ് നടപടി സ്വീകരിച്ചത്. വടക്കു നിന്നും വരുന്ന ബസുകള്‍ ബീച്ച് റോഡ് വന്നു കയറുന്ന ഭാഗത്ത് നിര്‍ത്താതെ അല്‍പ്പം കൂടി തെക്കോട്ട് മാറ്റി നിര്‍ത്താനാണ് പോലീസ് നിര്‍ദ്ദേശം. ഇവിടെ പോലീസ് ബസ്റ്റോപ്പ് ബോര്‍ഡും സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്ക്കാന് ഉള്ള ഇടം ഓട്ടോ ഡ്രൈവര്‍മാരായ വി കെ ദിനേശ്, നൗഫല്‍, ശ്യാം, ഉണ്ണിക്കൃഷ്ണന്, പ്രവീണ്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ ശ്രമദാനമായി ഒരുക്കി.
ഓട്ടോക്കാരുടെ കൂട്ടായ്മയില്‍ മാലിപ്പുറം വളപ്പ് ബസ്റ്റോപ്പ് പോലീസ് മാറ്റി സ്ഥാപിച്ചു
