പാവറട്ടി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി. എളവള്ളി ഗ്രാമപഞ്ചായത്തിലെ കിസാന്‍ റോഡിനു സമീപം തിരുത്തിയില്‍ വേലായുധന് ഭാര്യ പുഷ്പ, തിരുത്തിയില്‍ കാളിക്കുട്ടി എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.പുഷ്പയുടെയും കാളികുട്ടിയുടെയും വീടിനു ചുറ്റുമുള്ളവര്‍ മതില്‍കെട്ടി ഭൂമി മണ്ണിട്ട് ഉയര്‍ത്തിയതോടെ ഇവരുടെ വീട്ടുവളപ്പിലെത്തുന്ന മഴവെള്ളം ഒഴുകി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവരുടെ കിണറും മഴവെള്ളം കയറി മലിനമായിട്ടുണ്ട്.
തിരുനെല്ലൂരില്‍ അഞ്ച് കുടുംബങ്ങളും മുല്ലശേരിയിലെ പോലീസ് സ്റ്റേഷനു എതിര്‍വശത്ത് ഏഴ് കുടുംബങ്ങളും കനത്ത വെള്ളക്കെട്ടിലാണ്. പൊതുമരാമത്ത് റോഡിലെ കണ്വര്ട്ടുകളിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് ഇവിടെ വെള്ളക്കെട്ടിനു ഇടയാക്കിയത്.
ചിറ്റാട്ടുകര: കനത്തമഴയില്‍ എളവള്ളി ഗ്രാമപഞ്ചായത്തിലെ പാറ സെന്ററിനു സമീപം കിണര്‍ ഇടിഞ്ഞു താഴ്ന്നു. കല്ലിങ്ങല്‍ അനില്‍കുമാറിന്റെ വീടിനോട് ചേര്‍ന്ന കിണറാണ് ഇട