ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാകയും ലോഗോയും രൂപകല്പന ചെയ്തത് ചെന്നൈ സ്വദേശിയെന്ന് ദേശീയ രഹസ്യാന്വേഷണ വിഭാഗം(എന്‍ഐഎ). എഞ്ചിനീയറിംഗ് ബിരുദധാരിയായ മുഹമ്മദ് നാസര്‍(23) എന്ന യുവാവിനെതിരെ എന്‍ഐഎ കുറ്റം ചുമത്തി. കേസിലെ പ്രധാന സാക്ഷി നാസറിന്റെ പിതാവ് അമീര്‍ മുഹമ്മദ് ആണ്.
എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയശേഷം ദുബായിയില്‍ എത്തിയ ഇയാള്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുമ്പോള്‍ ഐഎസില്‍ ആകൃഷ്ടനാകുകയായിരുന്നു. ഇതേത്തുടര്‍ന്നു ഇന്റര്‍നെറ്റിലൂടെ ഇയാള്‍ ഭീകര സംഘടനയുമായി ബന്ധപ്പെടുകയായിരുന്നെന്നും എന്‍ഐഎ വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷിയായ പിതാവ് മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.