ഇങ്ങനെ പോയാല്‍ ഉടനെ പണികിട്ടും… സ്കൂള്‍ കുട്ടികളെ കുത്തിനിറച്ച് കോട്ടയം ടൗണിലൂടെ പോകുന്ന ഓട്ടോറിക്ഷ

ktm-autoകോട്ടയം: മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ഥികളെ കുത്തിനിറച്ച് കരാര്‍ വാഹനങ്ങള്‍ പായുന്നു. വിദ്യാര്‍ഥികളുടെ യാത്രാ ആവശ്യത്തിനായി സ്കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരിക്കുന്ന ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിലിരുത്തിയും പിന്‍സീറ്റില്‍ കുത്തിനിറച്ചുമാണു കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്നതും തിരികെയെത്തിക്കുന്നതും. നഗരങ്ങളില്‍ പോലീസ് നോക്കിനില്‍ക്കെയാണ് ഇത്തരമൊരു നടപടി.

നിയമപ്രകാരമുള്ള സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുത്, സ്കൂള്‍ വാഹനങ്ങള്‍ക്ക് സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെ പാര്‍ക്കിംഗ് ഒരുക്കണം, കരാര്‍ വാഹനങ്ങള്‍ സ്കൂള്‍ ഓണ്‍ഡ്യൂട്ടി ബോര്‍ഡ് വെച്ചശേഷമേ സര്‍വീസ് നടത്താവൂ,  വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവ നിര്‍ബന്ധമായി ഉണ്ടായിരിക്കണം, സര്‍വീസ് നടത്തുന്ന സമയത്ത് വാഹനത്തില്‍ ക്ലീനര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം തുടങ്ങിയ മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പലരും പാലിക്കുന്നില്ല എന്നും പരാതിയുണ്ട്.

ടൗണ്‍ ബസുകളില്‍ കുട്ടികള്‍ ഫുട്‌ബോഡില്‍നിന്നു യാത്ര ചെയ്യുന്നതും പതിവു കാഴ്ച. ടൗണ്‍ ബസുകള്‍ക്കു സുരക്ഷാ വാതിലുകള്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ ചവിട്ടുപടിയില്‍നിന്നു കുട്ടികള്‍ യാത്ര ചെയ്യുന്നു. പല ബസുകളിലും വാതിലില്‍ ക്ലീനര്‍മാര്‍ ഉണ്ടാകാറില്ല.

Related posts