നയം വ്യക്തമാക്കി ! പരാതികള്‍ ലഭിച്ചാല്‍ ഉടനടി നടപടി; ഋഷിരാജ് സിംഗ് സംസ്ഥാന എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റു

Rishiതിരുവനന്തപുരം: സംസ്ഥാന എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റതിനു പിന്നാലെ നയം വ്യക്തമാക്കി ഋഷിരാജ് സിംഗ്. പരാതികള്‍ ലഭിച്ചാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന് സിംഗ് പറഞ്ഞു. സംസ്ഥനത്തേക്ക് എത്തിക്കുന്ന സ്പിരിറ്റ് ലൈസന്‍സുള്ളതാണോയെന്നും അതിര്‍ത്തി കടന്നെത്തുന്ന സ്പിരിറ്റ് എന്തു ചെയ്യുന്നുവെന്നും കര്‍ശനമായി പരിശോധിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. പരാതികളുണ്‌ടെങ്കില്‍ തന്നെ നേരിട്ടറിയിക്കാമെന്നു പറഞ്ഞ അദ്ദേഹം പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ഉറപ്പു നല്‍കി.

Related posts