രണ്ടു ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന്; സി.കെ.ജാനുവിനു ട്രൈബല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗത്വം

alp-bdjsന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ അമിത്ഷായുടെ വസതിയില്‍ ഇന്നുരാവിലെയായിരുന്നു കൂടിക്കാഴ്ച.   കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രണ്ടു ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം ബിഡിജെഎസിനു നല്‍കുമെന്നു കൂടിക്കാഴ്ചയില്‍ അമിത്ഷാ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചതായിട്ടാണ് വിവരം. നാളികേര വികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളായിരിക്കും ബിഡിജെഎസിനു ലഭിക്കുക.   എന്‍ഡിഎയുടെ ഭാഗമായ സി.കെ ജാനുവിനെ ട്രൈബല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗമാക്കാനും ധാരണയായിട്ടുണ്ട്.

Related posts