ഗാന്ധിഭവനില്‍ അബ്ദുള്‍ കലാം സ്മാരകമന്ദിരം

KLM-ABDULപത്തനാപുരം: ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ നാമധേയത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ പുതിയമന്ദിരം.നൂറോളം പേര്‍ക്ക് കിടക്കാന്‍ കഴിയുന്ന തരത്തിലുള്ള വിശാലവും ശുചിത്വമാര്‍ന്നതുമായ മന്ദിരത്തില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്. ബയോകെമസ്ട്രി അടക്കം സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറിയും മികച്ച ഫാര്‍മസിയും സ്‌പെ ഷല്‍ കെയര്‍ യൂണിറ്റും പുതിയ മന്ദിരത്തിലുള്ളത്.അബ്ദുള്‍ കലാം സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയുടെ പ്രൊവൈസ് ചാന്‍സിലറും നിംസ് മെഡിസിറ്റിയുടെ എം.ഡിയുമായ ഡോ.എം.എസ്.ഫൈസല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു.

മാതാ പിതാ ഗുരു ദൈവം എന്ന മന്ത്രമുയര്‍ത്തി ഗാന്ധിഭവനില്‍ നടന്നുവരുന്ന ലഹരിവിരുദ്ധ ബോധവത്കരണപരിപാടിയായ ഗുരുവന്ദനസംഗമത്തിന്റെ 526-ാം മതു കൂട്ടായ്മ എംജിഎം വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമബോര്‍ഡ് അംഗം ഷാഹിദാ കമാല്‍, ഗാന്ധിഭവന്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്.അമല്‍രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts