മാവേലിക്കര: മാലിന്യവാഹിനിയായ കോട്ടത്തോട്ടിലെ ഒഴുക്കു സുഗമമാക്കാനുള്ള നടപടിയുമായി മാവേലിക്കര നഗരസഭ. മാലിന്യങ്ങളാല്‍ മൂടിയിരുന്ന തോട്ടില്‍ നിന്നു മലിനജലം സമീപത്തെ വീടുകളില്‍ കയറുംവരെ നോക്കിയിരുന്നശേഷം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നറിഞ്ഞതോടെയാണ് ഇപ്പോഴത്തെ ഈ വൃത്തിയാക്കലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കോട്ടത്തോട്ടിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയിരുന്ന സിപിഎം അധികാരത്തിലേറിയപ്പോള്‍ കോട്ടത്തോട് വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാകുമെന്നു കരുതിയ തങ്ങള്‍ വിഢികളായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ശുദ്ധജലവാഹിനിയായിരുന്ന കോട്ടത്തോട് ഇന്ന് മാലിന്യവാഹിനിയാണ്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഇറച്ചിവെട്ടുകേന്ദ്രങ്ങള്‍ തുടങ്ങി ഗാര്‍ഹിക മാലിന്യങ്ങള്‍ വരെ തള്ളുന്ന ഒരു മാലിന്യ സംഭരണിയായി മാറിയിരിക്കുകയാണ് തോട്.