ആഗ്ര: രഹസ്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൺസുഹൃത്തിന്റെ മുഖത്ത് ആസിഡൊഴിച്ച് പത്തൊൻന്പതുകാരി. അലിഗഡിലെ ജീവൻഗഡ് പ്രദേശത്താണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹത്തിന് തയാറായില്ലെങ്കിൽ രഹസ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
അതേസമയം, മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ കുറച്ചു നാളുകൾക്ക് മുന്‍പ് ഇരുവരും തമ്മിൽ പിണങ്ങിയതായും യുവാവിന്റെ അമ്മ പറഞ്ഞു. മകനെ പെൺകുട്ടി നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായും അമ്മ വിശദമാക്കി.
