
കാസർഗോഡ്: പത്തു വയസുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ സർക്കാർ സ്കൂളിലെ പ്യൂണ്‍ അറസ്റ്റിൽ. കാസർഗോഡ് ബംബ്രാണയിലെ ചന്ദ്രശേഖര (55) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
മധൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളിലാണു സംഭവം. കുട്ടികൾ ക്ലാസ് മുറിയിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ ചോദിച്ചപ്പോൾ തങ്ങളെ പ്യൂണ്‍ പീഡിപ്പിച്ച വിവരം കുട്ടികൾ പറയുകയായിരുന്നു. ഇതോടെ അധ്യാപികമാർ വീട്ടുകാർക്കും ചൈൽഡ് ലൈനിനും വിവരം നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും തുടർന്നു പോലീസിൽ പരാതി നൽകുകയുമായിരുന്നു.
രാവിലെ എട്ടോടെ ചന്ദ്രശേഖര സ്കൂളിലെത്താറുണ്ട്. സ്കൂൾ ഓഫീസ് വൃത്തിയാക്കാൻ വരണമെന്ന പ്യൂണിന്റെ നിർദേശമനുസരിച്ചു കുട്ടികൾ രാവിലെ 8.30ന് എത്താറുണ്ടായിരുന്നു. പ്യൂണ്‍ ഓഫീസ് മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയാണു പതിവെന്നാണു കുട്ടികൾ മൊഴി നൽകിയത്.
