ഗ്രീന്‍ ടീ അത്ര നിസാരക്കാരനല്ല! യുവത്വം നിലനിര്‍ത്താനും കാന്‍സറിനെ പ്രതിരോധിക്കാനും ഉത്തമം!

gree

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിര്‍മിക്കുന്ന അതേ തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെര്‍മന്റിംഗിനു വിധേയമാക്കിയാണു നിര്‍മിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെര്‍മെന്റിംഗിനു വിധേയമാക്കുന്നില്ല. ഗ്രീന്‍ ടീയില്‍ വിറ്റാമിന്‍എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ ഉപയോഗിക്കുന്നതു മൂലമുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ്.

എപി ഗാലോ കേയ്റ്റ്ചിന്‍ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആന്റി ഓക്‌സിഡന്റാണു ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ക്ക് അടിസ്ഥാനം. ആരോഗ്യമുളള കോശങ്ങള്‍ക്കു കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കാനും ഇതു ഗുണപ്രദം. രക്തം കട്ട പിടിക്കുന്നതു (ത്രോംബോസിസ്) തടയാന്‍ ഇതു സഹായകം. ഇതു ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു; ആര്‍ട്ടീരിയോസ്ക്ലീറോസസ് സാധ്യത കുറയ്ക്കുന്നു. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രായമാകുന്നതിനെ തടയുന്നു. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്‌സിഡന്‍റുകളെയും ഗ്രീന്‍ ടിയിലെ ആന്റി ഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.

പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ഗ്രീന്‍ ടീ ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്കുന്നു. ക്ഷീണം അകറ്റുന്നു. രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആരോഗ്യദായകം. വൈറസ്, ബാക്ടീരിയ എന്നിവയെ തടയുന്നു. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. സൂക്ഷ്മാണുക്കള്‍ പുറന്തളളുന്ന വിഷം നീക്കുന്നു. ശ്വാസത്തിലെ ദുര്‍ഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവയെ തടയുന്നു. ഫംഗല്‍ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.

Related posts