കേളകം: അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിന്റെ മുന്‍പിലായി റോഡില്‍ രൂപപ്പെട്ട വെള്ള ക്കെട്ട് കുട്ടികള്‍ക്ക് ഭീഷണി യാകുന്നു. റോഡ് പൊളിഞ്ഞുതാഴ്ന്ന ഭാഗത്താണ് വെള്ളക്കട്ട്. മഴ പെയ്ത് തോര്‍ന്നാലും ഇവിടെ വെള്ളം കെട്ടി നില്ക്കും. സമീപ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകി വന്ന് അടിഞ്ഞു ചേരുന്നതിനാല്‍ അഴുക്കും മാലിന്യങ്ങളും നിറഞ്ഞ് കിടന്ന് കൊതുകളും മറ്റ് കീടങ്ങളും പെരുകി പകര്‍ച്ചവ്യാധി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സ്കൂള്‍ അധികൃതര്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് 40 ലക്ഷം രൂപ ഈ റോഡിന്റെ അറ്റകുറ്റപണിക്കായി അനുവദിച്ച തിനാലും അടിയന്തര അറ്റകുറ്റപ്പണി നടത്താന്‍ പോലും ആകില്ലന്ന നിലപാടിലാണ് പഞ്ചായത്ത്. മനുഷ്യാവകാശ കമ്മീഷന്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കാന് തയാറാടെക്കുകയാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും നാട്ടുകാരും.