അഴീക്കോട് അലവില്‍ ബിജെപി നേതാവിന്റെ വീട് ആക്രമിച്ചു

KNR-JANALCHILLUവളപട്ടണം: അലവില്‍ ആറാംകോട്ടത്ത് ബിജെപി നേതാവിന്റെ വീടിനുനേരേ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബിജെപി അഴീക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.കെ. പ്രശാന്തിന്റെ വീടിനുനേരേയാണ് ഇന്നലെ രാത്രി 12ഓടെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ സംഘം വീടിനുനേരേ കല്ലേറ് നടത്തുകയായിരുന്നു. മുന്‍വശത്തുള്ള ജനലിന്റെ ആറുഗ്ലാസുകള്‍ തകര്‍ന്നു.

വിവരമറിഞ്ഞ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് അലവില്‍ ആറാങ്കോട്ടം വായനശാലയ്ക്കു സമീപം ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേരും. സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയാണ.് പ്രശാന്തിന്റെ ഭാര്യ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍  ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

Related posts