ആപ്പിള്‍ ഐഫോണ്‍ പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ വിവാദം കൊഴുക്കുന്നു. ഫ്‌ളോറിഡ സ്വദേശിയായ തോമസ് റോസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 24 വര്‍ഷം മുമ്പ് താന്‍ തയാറാക്കിയ ഉപകരണമാണ് ആപ്പിള്‍ കമ്പനി അടിച്ചുമാറ്റി ഐഫോണാക്കി അവതരിപ്പിച്ചതെന്നാണ് റോസിന്റെ വാദം.
എന്നാല്‍ ഇയാളുടെ അവകാശവാദം വ്യാജമെന്നാണ് ആപ്പിളിന്റെ നിലപാട്. 2007ലാണ് ഐഫോണ്‍ വിപണിയിലിറക്കിയതെങ്കിലും 1987 മുതല്‍ തങ്ങള്‍ ഗവേഷണം തുടങ്ങിയിരുന്നു. അന്നത്തെ ഗവേഷണത്തിന്റെ ഫലമാണ് ആപ്പിള്‍.
പുതിയ അവകാശവാദവുമായി റോസ് എത്തിയിരിക്കുന്നത് ആപ്പിളില്‍നിന്നു എന്തെങ്കിലും തരപ്പെടുമെന്ന പ്രതീക്ഷയിലാണെന്നാണ് അസൂയാലുക്കള്‍ പറയുന്നത്. 67,000 കോടി രൂപയുടെ നഷ്ടപരിഹാരവും ഐഫോണ്‍ വില്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 1.5 ശതമാനവും തനിക്ക് വേണമെന്നാണ് ഇയാളുടെ ആവശ്യം. കിട്ടുമോ ഇല്ലയോ എന്നു കണ്ടറിയാം…