കുന്നംകുളം: കുന്നംകുളത്തിന്റെ പൈതൃകങ്ങളും പഴയകാല സംസ്കാരങ്ങളും സ്മരണകളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നേതൃത്വ ത്തില്‍ ൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കുന്നംകുളത്തിലെ പ്രധാന സാംസ്കാരിക സംഘടനകളായ സി.വി. ശ്രീരാമന് ട്രസ്റ്റ്, കഥകളി ക്ലബ്, റീഡേഴ്സ് ഫോറം, ഫേസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കുന്നംകുളത്ത് അനാവശ്യമായി പലപ്പോഴായി ഉണ്ടായ വിവാദങ്ങളാണ് ഇവിടത്തെ പ്രധാന വികസനങ്ങളെ പിന്നോട്ട് വലിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ രാഷ്ട്രീയത്തിനധീതമായി യോജിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് എല്ലാവര്‍ക്കുമുണ്ടാകണം. കുന്നംകുളത്ത് പല വലിയ പദ്ധതികളും തടസപ്പെട്ട് കിടക്കുന്നത് ഈ യോജിപ്പില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. കുന്നംകുളത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരം വേദിയൊരുക്കുന്നതിന്റെ ഭാഗമായി ടൗണ്‍ ഹാളിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍തല ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംഘടനകള്‍ക്ക് വേണ്ടി നടന് വി.കെ. ശ്രീരാമന് മന്ത്രിയെ പൊന്നാടയണിയിച്ചു. മുന്‍ നഗരസഭ ചെയര്മാന് സി.ഐ. ഇട്ടിമാത്തു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, ടി.കെ. വാസു, നാരായണന് നമ്പൂതിരി, ഫാ. പത്രോസ് ഒഐസി എന്നിവര്‍ സംസാരിച്ചു.