ബദിയഡുക്ക: വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ നാലടി നീളമുള്ള കഞ്ചാവ് ചെടികളുമായി ഒറ്റമൂലി വൈദ്യന്‍ അറസ്റ്റില്‍. അഡ്ക്കസ്ഥല പാലത്തിനു സമീപത്തെ ദിനേശ് പൈ(62) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബദിയഡുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണു ദിനേശ് പൈ അറസ്റ്റിലായത്.
അഡ്ക്കസ്ഥല പാലത്തിനു സമീപം ദിനേശ് പൈയുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പില്‍ വര്‍ഷങ്ങളായി കഞ്ചാവ് നട്ടുവളര്‍ത്തുന്നുണെ്ടന്നും ഇത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണെ്ടന്നും എക്‌സൈസ് സംഘം പറഞ്ഞു. ഇയാളുടെ വീട്ടില്‍ കഞ്ചാവ് ഉപയോഗിച്ചു വിവിധയിനം ലഹരി ഉത്പന്നങ്ങള്‍ നിര്‍മിച്ചു സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണെ്ടന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പറഞ്ഞു.