തൃക്കരിപ്പൂര്‍(കാസര്‍ഗോഡ്): കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ കാസര്‍ഗോഡ് നിന്നും കാണാതായ ഒരാള്‍ ബന്ധുക്കളെ വിളിച്ചതായി വിവരം ലഭിച്ചു. കാസര്‍ഗോഡ് നിന്നും കാണാതായവരി ല്‍ ഒരാള്‍ ബന്ധുക്കളെ വിളിച്ചു.
ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയാണ് ബന്ധുക്കളെ ഇന്റര്‍നെറ്റ് ഫോണിലൂടെ വിളിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തിനല്ല പോയതെന്ന് റിഫൈല ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. ഇതിനിടെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കൂട്ടത്തോടെയുള്ള തിരോധാനത്തെക്കുറിച്ചു കേരളാ പോലീസിന്റെ 20 അംഗ പ്രത്യേക സ്ക്വാഡ് അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് നിയമിച്ച സംഘത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബു വാണ് നേതൃത്വം നല്‍കുന്നത്.
സിഐമാരായ സുഭാഷ്, സിഐ സി.കെ.സുനില്‍ കുമാര്‍, നീലേശ്വരം, ചന്തേര എസ്‌ഐ മാര്‍ ഉള്‍പ്പെടെയുള്ളതാണ് അന്വേഷ ണ സംഘം. ഇന്നലെ ചന്തേര പോലീസില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാനം സംബന്ധിച്ച 9 കേസുകള്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം സ്ക്വാഡ് അന്വേഷണത്തിന് തുടക്കമിട്ടു.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തല, ഇളമ്പച്ചി, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി വീട്ടുകാരുടെ മൊഴികള്‍ ശേഖരിച്ചു. അതേ സമയം തീവ്രവാദ സംഘടനയുമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തില്‍ മുംബൈ യില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ പിടികൂടിയതായ വാര്‍ത്ത പരന്നതോടെ ഇയാളുടെ വീട്ടില്‍ നാട്ടുകാരും മാധ്യമപ്പടയുമെത്തി. ഇളമ്പച്ചി മൈതാനിക്കടുത്തുള്ള വീട്ടില്‍ കേരള പോലീസില്‍ ഉന്നത ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതോടൊപ്പം അന്വേഷണം നടത്തുന്നുണ്ട്.