ഫോട്ടോ കോപ്പിയെടുത്തും മെയിൽ അയച്ചും  അവർ അടുപ്പത്തിലായി; ഡിടിപി സെന്‍ററിലെ യുവതിയുമായി ദേ​വ​സ്വം ജീ​വ​ന​ക്കാ​രൻ മുങ്ങി; ഇരുപത്തിയൊമ്പതുകാരി മുങ്ങിയത് 9 വയസുള്ള മകനെ  ഉപേക്ഷിച്ച്

വൈ​ക്കം: വീ​ട്ട​മ്മ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ഒ​ന്പ​തു വ​യ​സു​കാ​ര​ൻ മ​ക​നു​ള്ള 29 കാ​രി​യു​മാ​യി വൈ​ക്കം ദേ​വ​സ്വ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ നാ​ലു ദി​വ​സം മു​ന്പാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. വൈ​ക്കം കോ​ട​തി​ക്കു സ​മീ​പ​ത്തെ ഡി​ടി​പി സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ഡി​ടി​പി​ക്കാ​രി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​തെ​ന്നു പ​റ​യു​ന്നു.

ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു കോ​പ്പി​യെ​ടു​ത്തും മെ​യി​ൽ ചെ​യ്തും അ​ടു​പ്പം ശ​ക്ത​മാ​യ​തോ​ടെ വീ​ട്ട​മ്മ ജോ​ലി മ​തി​യാ​ക്കി. ഭ​ർ​ത്താ​വ​റി​യാ​തെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു​മാ​യി ബ​ന്ധം തു​ട​ർ​ന്ന വീ​ട്ട​മ്മ ഒ​രു സൂ​ച​ന പോ​ലും ന​ൽ​കാ​തെ ഭ​ർ​ത്താ​വി​നേ​യും മ​ക​നേ​യും ഉ​പേ​ക്ഷി​ച്ചു ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ പ​റ​യു​ന്ന​തെ​ല്ലാം സാ​ധി​ച്ചു കൊ​ടു​ത്തു ന​ന്നാ​യി കു​ടും​ബം നോ​ക്കി​യി​രു​ന്ന ഭ​ർ​ത്താ​വി​നു ഭാ​ര്യ​യു​ടെ ഒ​ളി​ച്ചോ​ട്ടം ഇ​നി​യും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല.ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു യു​വാ​വ് വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ത​ന്‍റെ ഭ​ർ​ത്താ​വ് നാ​ലു ദി​വ​സ​മാ​യി വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചു ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യും വൈ​ക്കം പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നൊ​പ്പം വീ​ട്ട​മ്മ​യു​ണ്ടെ​ന്ന് പോ​ലി​സി​നു വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും ത​ന്‍റെ ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫാ​ക്കി പോ​ലി​സി​നു പി​ടി​കൊ​ടു​ക്കാ​തെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.

Related posts

Leave a Comment