കരുനാഗപ്പള്ളി :ദേശീയപാതയില്‍ ഓച്ചിറയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. കഴക്കുക്കൂട്ടത്തെ ഫില്ലിംഗ് കേന്ദ്രത്തിലേക്ക് പോയ ലോറിയാണ് ഏതോവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ മാത്രമെ വാഹനത്തിലുണ്ടായിരുന്നുള്ളു. സംഭവമറിഞ്ഞ് ഉടന്‍ തന്നെ കരുനാഗപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും ഓച്ചിറപോലീസും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. ടാങ്കര്‍ ചോര്‍ന്ന് ഇന്ധനം പോകാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിദഗ്ധരെത്തി ഇന്ധനം മാറ്റിയശേഷമെ ലോറി ഉയര്‍ത്താനാകു. കഴിഞ്ഞയാഴ്ചയില്‍ ചങ്ങന്‍കുളങ്ങരയില്‍ ഗ്യാസ് കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കുമിടയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിയുന്നത് പതിവായിരിക്കുകയാണ്.
ദേശീയപാതയില്‍ ഓച്ചിറയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
