കൊല്ലം: കാവനാടിന് സമീപം സൂപ്പര്‍ഫാസ്റ്റ് കാറുമായി കൂട്ടിയിടിച്ച് കാറിലു|ായിരുന്ന യുവാവ് മരിച്ചു. നീ|കര പരിമണം സാഗിയില് അജു (34) ആണ് മരിച്ചത്. ബസ് യാത്രികരായ ഷീന (24), ഹലിം 18) നസീര്‍ (37), സാഹിറ( 51), മൈക്കിള്‍ (51), ലത (50), അമല്‍ (25), റിനൂബ് (18), പ്രഭുല്‍ (19), ചന്ദ്രദാസ് (46), രൂപേഷ് (28) അരുണ്‍ ജിനായര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ കൊല്ലം ജില്ലാആസുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയില്‍ കാവനാടിന് സമീപം പൂവമ്പുഴ ജംഗ്ഷനിലായിരുന്നു അപകടം.
അജു തല്‍ക്ഷണം മരിച്ചു. ബസിന്റെ മുന്‍വശവും കാറും പൂര്‍ണമായും തകര്‍ന്നനിലയിലാണ്. നല്ലേഴത്തുമുക്കില്‍ ഫൂട്ട് വെയര്‍ സ്ഥാപനം നടത്തിവരകിയാണ് അജു. ഭാര്യ ഷീജ. ഏകമകള്‍ കല്യാണി (9) .ശക്തികുളങ്ങര പോലീസ് കേസെടുത്തു. അജുവിന്റെ മൃതദേഹം ജില്ലാആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ സംസ്കരിക്കും.