മാറനല്ലൂര്‍: കഴിഞ്ഞ ഞായറാഴ്ച ചികിത്സാ പിഴവു മൂലം സുരേഷ് ബാബു -രമ്യ ദമ്പതികളുടെ മകള്‍ നാലു മാസം പ്രായമുളള രുദ്ര മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ പറഞ്ഞു . കുട്ടിയെ കുറിച്ചുളള ദീപിക വാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ അരുവിക്കര എംഎല്‍എ കെ .എസ് .ശബരീനാഥന് ആരോഗ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രി അന്വേഷണം ഉറപ്പുനല്‍കിയത്. അതേ സമയം വാര്‍ത്തയെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടര്‍ തന്നെ വിളിച്ചതായി കുട്ടിയുടെ പിതാവ് സുരേഷ് ബാബു അറിയിച്ചു.
ആശുപത്രിയില്‍ വരണമെന്നും സംസാരിക്കാനുണ്ടെന്നുമാണ് സുരേഷിനെ അറിയിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുരേഷ് ഇന്ന് മുഖ്യമന്ത്രി , ആരോഗ്യമന്ത്രി , പട്ടികജാതി മന്ത്രി , പ്രതിപക്ഷനേതാവ് , മനുഷ്യാവകാശ കമ്മീഷന്, ശിശുക്ഷേമ സമിതി, സ്ഥലം എംഎല്‍എ ഐ.ബി. സതീഷ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എസ്എടി സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് ഇന്നു പരാതി നല്‍കും. മെഡിക്കല്‍കോളജ്: എസ്.എ.ടി ആശുപത്രിയില്‍ 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കു വീഴ്ചയു|ോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു ഡി.എം.ഒ ഡോ. വേണുഗോപാലും അറിയിച്ചു.
മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചികിത്സയില്‍ ഏര്‍പ്പെട്ടിരുന്ന പീഡിയാട്രീഷന്‍, സര്ജന്, സ്കിന്‍ സ്പെഷലിസ്റ്റ്, ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയശേഷമാകും തുടര്‍ നടപടികളെന്നും ഡിഎംഒ വ്യക്തമാക്കി.