കൊല്ലം: തിരുപ്പൂരിലെ പല്ലളത്തുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരിക്കേറ്റ് കോവൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉമയനല്ലൂര്‍ മാഞ്ഞാലിമുക്ക് കുറ്റിവിള വടക്കതില്‍ ജലാലുദ്ദീന്‍-ജലീല ദമ്പതികളുടെ മകന്‍ സജാദ്(22) ആണ് ഇന്നലെ രാവിലെ മരിച്ചത്.
പേരയം പുളിക്കത്തുണ്ടില്‍ റെനീഷ് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ്-റഹുമത്ത് ബീവി ദമ്പതികളുടെ മകന്‍ റെനീഫ്(18), കമ്പിവിള വലിയവിള ജെ.ആര്‍ മന്‍സിലില്‍ ജമാലുദീന്‍- റഷീദാ ബീവി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (27), മൈലാപ്പൂര് തൈക്കാവ് മുക്ക് മാലാച്ചേരി വീട്ടില്‍ താഹാ- ഷാഹിദാ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഫി(19) എന്നിവര്‍ സംഭവസ്ഥലത്തും പേരയം കൂടാരം എസ് ജെ ഹൗസില്‍ ഷിഹാബുദ്ദീന്‍- ജൂലൈന ദമ്പതികളുടെ മകന്‍ മകന്‍ ഷുഹൈബ് (19) ശനിയാഴ്ച പുലര്‍ച്ചയും മരണമടഞ്ഞിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5.20ന് പല്ലടം-പൊള്ളാച്ചി റോഡില്‍ കാമനായ്ക്കപാളയത്ത് ആയിരുന്നു അപകടം. കച്ചവടത്തിനായി തിരുപ്പൂരില്‍ നിന്നും തുണികള്‍ വാങ്ങി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിക്കുകയായിരുന്നു. ജാസ്മിയാണ് മരിച്ച സജാദിന്റെ സഹോദരി.