ലൈം​ഗീ​ക പീ​ഡ​നം ആ​രോ​പി​ക്കു​ന്ന സ്ത്രീ​ക​ളെ ശി​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന്..! എം.​ജെ അ​ക്ബ​റി​നു തി​രി​ച്ച​ടി; പ്രി​യ ര​മ​ണി​ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ് കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി എം.​ജെ അ​ക്ബ​റി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ്രി​യ ര​മ​ണി​യെ ഡ​ൽ​ഹി കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി.

മാ​ന​ന​ഷ്ട​ക്കേ​സ് എം.​ജെ അ​ക്ബ​റി​ന് തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി കേ​സ് ത​ള്ളി.

ലൈം​ഗീ​ക പീ​ഡ​നം ആ​രോ​പി​ക്കു​ന്ന സ്ത്രീ​ക​ളെ ശി​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

സ്ത്രീ​ക​ൾ​ക്ക് അ​വ​ർ നേ​രി​ട്ട ലൈം​ഗീ​ക അ​തി​ക്ര​മം ഏ​തു സ​മ​യ​ത്തും ഏ​തൊ​രു ഫോ​റ​ത്തി​ലും ഉ​ന്ന​യി​ക്കാ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ൽ​കു​ന്നു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ലാ​യി​രി​ക്കും മി​ക്ക​പ്പോ​ഴും ലൈം​ഗീ​ക പീ​ഡ​നം ന​ട​ക്കു​ക.

അ​വ​രു​ടെ സ്വ​ഭാ​വ​ത്തി​നു ക​ള​ങ്കം ഉ​ണ്ടാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ ഭൂ​രി​പ​ക്ഷം സ്ത്രീ​ക​ളും ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ൾ‌ പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts

Leave a Comment