ചേർത്തല: വയലാറിൽ എസ്ഡിപിഐ-ആർഎസ്എസ് ഏറ്റുമുട്ടലിൽ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രദേശത്തു സംഘര്‍ഷാവസ്ഥ തുടരുന്നു.വൻ സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നു പ്രദേശത്തു കനത്ത ജാഗ്രത തുടരുകയാണ്.
അതേസമയം, കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് നന്ദുവിന്റെ മൃതദേഹവുമായി വിലാപയാത്ര നടത്തുമെന്ന പ്രഖ്യാപനം കൂടുതൽ ജാഗ്രത പുലർത്താൻ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ വെട്ടേറ്റു മരിച്ച ആര്‍എസ്എസ് നേതാവ് വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദു കൃഷ്ണ(22)ന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു താലൂക്കാശുപത്രിയില്‍നിന്നു നാഗംകുളങ്ങരയിലുള്ള വീട്ടിലേക്കു വിലാപയാത്രയായി എത്തിക്കും.
വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്ണൻ.സംഘര്‍ഷത്തില്‍ കൈക്കു വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ച ആർഎസ്എസ് പ്രവർത്തകനും സുഹൃത്തുമായ കെ.എസ്. നന്ദുവിന്റെ (22) അടിയന്തരശസ്ത്രക്രിയ രാവിലെ തുടങ്ങി.
ഉച്ചയോടെ തുടക്കംഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. എസ്ഡിപിഐയുടെ പ്രചരണ ജാഥയ്ക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഇതിന്റെ പേരില്‍ ഇന്നലെ വൈകുന്നേരം എസ്ഡിപിഐയും ആര്‍എസ്എസും നാഗംകുളങ്ങരയില്‍ ശക്തിപ്രകടനം നടത്തി.
പോലീസ് കാവലില്‍ നടന്ന പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ടുപേര്‍ക്കു വെട്ടേറ്റത്.ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പോലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിനുപയോഗിച്ച ഏതാനും ആയുധങ്ങൾ പോലീസ് കണ്ടെടുത്തതായും സൂചനയുണ്ട്