താ​ര​യെ താ​ര​മാ​ക്കി കാ​രു​ണ്യ​പ്ല​സ്! ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​രി​ക്ക്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ​പ്ല​സ് കെ​എ​ന്‍ 357 ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ ലോ​ട്ട​റി വി​ല്‍​പ്പ​ന സെ​ന്‍റ​ർ ഉ​ട​മ​യ്ക്ക്.

ഇ​ട​പ്പ​ള്ളി തി​രു​പ്പ​തി ല​ക്കി സെ​ന്‍റ​ര്‍ ഉ​ട​മ​യാ​യ താ​ര​യാ​ണു സ​മ്മാ​നാ​ര്‍​ഹ​യാ​യ​ത്. വി​ല്‍​ക്കാ​തെ ബാ​ക്കി​വ​ന്ന ടി​ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ പി​പി 572677 ന​മ്പർ ലോട്ടറിക്കാണ് സ​മ്മാ​നം.

14 വ​ര്‍​ഷ​മായി പാ​ലാ​രി​വ​ട്ട​ത്തു ഭ​ര്‍​ത്താ​വ് മു​കു​ന്ദ​നൊപ്പം ഭാ​ഗ്യ​ക്കു​റി വി​ല്‍​പന ന​ട​ത്തു​ന്ന ഇ​വ​ര്‍ ആ​റു​മാ​സം മു​മ്പാ​ണു ഇ​ട​പ്പ​ള്ളി​യി​ലും വി​ല്‍​പന ആ​രം​ഭി​ച്ച​ത്. കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​മാ​ണു താ​മ​സം. അ​ഞ്ചു വ​ര്‍​ഷം​മു​മ്പാ​ണു ഇ​വി​ടെ വീ​ട് വാ​ങ്ങി​യ​ത്.

വീ​ടി​ന്‍റെ ലോ​ണ്‍ തീ​ര്‍​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഇ​വ​രു​ടെ മ​ന​സി​ലു​ണ്ട്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ജ​ഗ​നാ​ഥ​നും പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ല​ക്ഷ്മി​യു​മാ​ണു മ​ക്ക​ള്‍. സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് ഇ​ന്ന​ലെ ബാ​ങ്കി​നു കൈ​മാ​റി.

Related posts

Leave a Comment