ആ​ർ​ക്കും വേ​ണ്ടാ​തെ ക​പ്പ! ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യ​വ​രും പ്ര​തി​സ​ന്ധിയില്‍

വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് അ​തി​നെ അ​തി​ജീ​വി​ക്കാ​ന്‍ ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ വ്യാ​പ​ക​മാ​യി ക​പ്പ​കൃ​ഷി ന​ട​ത്തി​യ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി.

ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കൃ​ഷി​യി​ലെ വി​ള​വെ​ല്ലാം ഒ​രു​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​യ​പ്പോ​ള്‍ കി​ലോ​യ്ക്ക് പ​ത്തു​രൂ​പ​യ്ക്കു പോ​ലും ക​പ്പ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​താ​യ നി​ല​യാ​ണ്.

തു​ര​പ്പ​നെ​ലി മു​ത​ല്‍ കാ​ട്ടു​പ​ന്നി വ​രെ​യു​ള്ള ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​ണ്ണി​മ പൂ​ട്ടാ​തെ കാ​വ​ലി​രു​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ക​പ്പ വി​ള​യി​ച്ചെ​ടു​ത്ത​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഓ​രോ കു​ടും​ബ​വും സ്വ​ന്ത​മാ​യി​ത്ത​ന്നെ കൃ​ഷി​യി​റ​ക്കി​യ​തും വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​ക്കി.

ഇ​പ്പോ​ള്‍ മു​ട​ക്കു​മു​ത​ല്‍ പോ​ലും തി​രി​ച്ചു​കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ല്‍ വി​ള​വെ​ടു​ത്ത ക​പ്പ​യെ​ല്ലാം തൊ​ലി​ക​ള​ഞ്ഞ് വാ​ട്ടി ഉ​ണ​ക്കി​യെ​ടു​ക്കു​ക​യാ​ണ് മി​ക്ക ക​ര്‍​ഷ​ക​രും ചെ​യ്യു​ന്ന​ത്.

വാ​ട്ടു​ക​പ്പ​യ്ക്കും ത​ത്കാ​ലം വ​ലി​യ മാ​ര്‍​ക്ക​റ്റൊ​ന്നു​മി​ല്ലെ​ങ്കി​ലും പി​ന്നീ​ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​പ്പ വാ​ട്ടി ഉ​ണ​ക്കാ​നി​ട്ട​പ്പോ​ള്‍ കാ​ലം​തെ​റ്റി പെ​യ്ത മ​ഴ പ​ല​ര്‍​ക്കും വീ​ണ്ടും ഇ​രു​ട്ട​ടി​യാ​വു​ക​യും ചെ​യ്തു.

സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യ​വ​രും ഏ​റെ​ക്കു​റെ ഇ​തേ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്.

വ​ലി​യ വി​ല കി​ട്ടു​മെ​ന്നു ക​രു​തി​യ മീ​നു​ക​ളെ തു​ച്ഛ​മാ​യ വി​ല​യ്ക്ക് വി​റ്റ​ഴി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് മി​ക്ക​വ​രും. വ​ള​ര്‍​ച്ച​യെ​ത്തി​യ മീ​നു​ക​ളെ ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത​തി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് പ​ല ക​ര്‍​ഷ​ക​രും.

Related posts

Leave a Comment