അട്ടപ്പാടിചുരം റോഡില്‍ തണല്‍മരങ്ങള്‍ ഭീഷണി

pkd-maramമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ അട്ടപ്പാടിചുരം റോഡില്‍ തണല്‍മരങ്ങള്‍ അപകടഭീഷണിയായതായി പരാതി. ആനമൂളിമുതല്‍ മുക്കാലിവരെയുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള വന്‍മരങ്ങളാണ് പാതയില്‍ ഭീഷണിയാകുന്നത്.ശക്തമായ കാറ്റോ മഴയോ ഉണ്ടായാല്‍ മരങ്ങള്‍ കടപുഴകി വീഴുന്നത് നിത്യസംഭവമാണ്.

മണ്ണാര്‍ക്കാട്ടുനിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് പിന്നീട് മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നത്.കാറ്റടിച്ചാല്‍ അട്ടപ്പാടിയില്‍നിന്നും ഫയര്‍ഫോഴ്‌സിലേക്കു വിളിയുണ്ടാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആഴ്ചയില്‍ ഒരുതവണയെങ്കിലും ചുരംറോഡില്‍ മരംവീഴാറുണ്ടെന്നു പതിവുയാത്രക്കാര്‍ പറഞ്ഞു. മിക്കപ്പോഴും അരമണിക്കൂര്‍ മുതല്‍ മൂന്നുമണിക്കൂര്‍വരെ ഇതുമൂലം ഗതാഗതം മുടങ്ങുന്ന സാഹചര്യവുമുണ്ട്.

വനംവകുപ്പിന്റെ നിസഹകരണവും പദ്ധതിയോടുള്ള അവഗണനയുംമൂലമാണ് മരങ്ങള്‍ വെട്ടിനീക്കുന്നതിനു തടസമാകുന്നതത്രേ. പതിനഞ്ചു കിലോമീറ്റര്‍ നീളുന്ന വനമേഖലയിലെ തണല്‍മരങ്ങള്‍ എത്രയുംവേഗം വെട്ടിനീക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts